ഡി.എ കുടിശിക: ഹർജികൾ മാറ്റി
Thursday 29 January 2026 12:00 AM IST
കൊച്ചി: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ക്ഷാമബത്ത കുടിശിക നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ ഹൈക്കോടതി ഫെബ്രുവരി 11ന് പരിഗണിക്കാൻ മാറ്റി. ബഡ്ജറ്റിന്റെ തിരക്കായതിനാൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സർക്കാർ കൂടുതൽ സമയം തേടിയതിനാലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ നടപടി. ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് അടക്കമുള്ളവരാണ് ഹർജിക്കാർ.