കേരള സർവകലാശാല പരീക്ഷ
ഫെബ്രുവരി 10 ന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പരീക്ഷ ഫെബ്രുവരി 16 ലേക്ക് മാറ്റി. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ എട്ടാം സെമസ്റ്റർ ബിടെക് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ ഫെബ്രുവരി 5, 6 തീയതികളിൽ നടത്തും.
മൂന്നാം സെമസ്റ്റർ ബിടെക് (2008 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ഫെബ്രുവരി 3 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ പി.ജി ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആൻഡ് കൺസർവേഷൻ ഒഫ് മാനുസ്ക്രിപ്റ്റ്സ് കോഴ്സിലേക്ക് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം. ഫോൺ: 04712308421/ 9446370168.
ഓർമിക്കാൻ...
1. ടി.ഐ.എഫ്.ആർ റിസർച്ച് പ്രോഗ്രാം:- ഹൈദരാബാദ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ച് നടത്തുന്ന സമ്മർ റിസർച്ച് പ്രോഗ്രാമിന് 31 വരെ രജിസ്റ്റർ ചെയ്യാം. ഏതെങ്കിലും സ്ട്രീമിൽ ബി.എസ്സി കോഴ്സ് ചെയ്യുന്ന അവസാന വർഷ വിദ്യാർത്ഥികൾ, എം.എസ്സി/ ഇന്റഗ്രേറ്റഡ് എം.എസ്സി, ബി.ടെക്/ ബി.ഇ ഫൈനൽ വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ സ്റ്റൈപെൻഡ് 9000. വെബ്സൈറ്റ്: www.tifrh.res.in/academics/vsrp/.
2. പി.ജി മെഡിക്കൽ ഓപ്ഷൻ രജിസ്ട്രേഷൻ:- പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റിന് ഫെബ്രുവരി 5 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.cee.kerala.gov.in.
മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം
മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ അഞ്ചാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് ആറാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് നടത്തും. എൻട്രൻസ് കമ്മിഷണർ പ്രസിദ്ധീകരിച്ച സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 30ന് ഉച്ചയ്ക്ക് രണ്ടുവരെ www.cee.kerala.gov.in ൽ ഓപ്ഷൻ നൽകാം.
ഡി.എൻ.ബി ഓപ്ഷൻ നൽകാം
ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സുകളിൽ മൂന്നാംഘട്ട അലോട്ട്മെന്റിന് www.cee.kerala.gov.in ൽ ഫെബ്രുവരി അഞ്ചിന് വൈകിട്ട് നാലുവരെ ഓപ്ഷൻ നൽകാം. ഹെൽപ്പ് ലൈൻ- 04712525300
CUSAT കാറ്റ്: രജിസ്ട്രേഷൻ ആരംഭിച്ചു
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ 2026-27 അദ്ധ്യയന വർഷത്തെ വിവിധ പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റിന് ( CAT) അപേക്ഷിക്കാം. ബി.ടെക്, 5 വർഷ ഇന്റഗ്രേറ്റഡ് എം.എസ്സി, ബിവോക് ഓണേഴ്സ്, ബി.ടെക് ലാറ്ററൽ എൻട്രി, എം.എസ്സി, എം.എ, എം.ബി.എ, എൽഎൽ.എം, എം.ടെക്, എക്സിക്യുട്ടീവ് എം.ടെക്, പി.എച്ച്ഡി, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഷോർട്ട് ഓൺലൈൻ പ്രോഗ്രാമുകൾ എന്നിവയിലേക്കുള്ള പ്രവേശനം CAT വഴിയാണ്. മൂന്ന് പുതിയ പ്രോഗ്രാമുകളും ഈ വർഷം ആരംഭിക്കുന്നുണ്ട്. 5 വർഷ ഇന്റഗ്രേറ്റഡ് എം.എസ്സി (ഇക്കണോമെട്രിക്സ്), ബി.ടെക് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), 5 വർഷ ഇന്റഗ്രേറ്റഡ് എം.എ (ഹിന്ദി) എന്നിവയാണ് പുതിയ പ്രോഗ്രാമുകൾ. വെബ്സൈറ്റ്: admissions.cusat.in. ഫോൺ: 9778783191.
കെൽട്രോൺ ഫയർ ആൻഡ് സേഫ്ടി
തിരുവനന്തപുരം: കെൽട്രോണിന്റെ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ളോമ ഇൻ ഫയർ ആൻഡ് സേഫ്ടി കോഴ്സിലേക്ക് വഴുതക്കാട്,പാരിപ്പള്ളി,ആറ്റിങ്ങൽ സെന്ററുകളിൽ പ്രവേശനം ആരംഭിച്ചു.എസ്.എസ്.എൽ.സിയാണ് യോഗ്യത.ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന.ഫോൺ: 7561866186,9388338357.