പി.എസ്.സി പുനരളവെടുപ്പ്
കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (കാറ്റഗറി നമ്പർ 740/2024) (ജനറൽ) തസ്തികയുടെ ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാതെ അപ്പീൽ അനുവദിച്ചതിനെ തുടർന്ന് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാർത്ഥികളുടെ പുനരളവെടുപ്പ് 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
കേരള സിവിൽ പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 510/2024, 511/2024, 512/2024, 51/2024, 508/2024, 509/2024-ആംഡ് പൊലീസ് ബറ്റാലിയൻ) തസ്തികയുടെ ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാതെ അപ്പീൽ അനുവദിച്ചതിനെ തുടർന്ന് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാർത്ഥികളുടെ പുനരളവെടുപ്പ് 30 ഉച്ചയ്ക്ക് 1.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ 0471 2546391 ൽ ബന്ധപ്പെടണം.
അഭിമുഖം
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 351/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ അഭിമുഖം ഫെബ്രുവരി 4ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.2.എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447). പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ് (കാറ്റഗറി നമ്പർ 384/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ അഭിമുഖം ഫെബ്രുവരി 4ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.1.സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325). പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 380/2022) തസ്തികയുടെ ചുരുക്കപട്ടികയിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ അഭിമുഖം ഫെബ്രുവരി 4ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഡിസ്ട്രിക്ട് റിസോഴ്സ് സെന്റർ (കാറ്റഗറി നമ്പർ 372/2022) തസ്തികയുടെ ചുരുക്കപട്ടികയിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന ഉൾപ്പെടുത്തിയവരുടെ അഭിമുഖം ഫെബ്രുവരി 4ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).
പ്രമാണപരിശോധന
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഹിന്ദി (കാറ്റഗറി നമ്പർ 128/2024) തസ്തികയിലേക്ക് 31ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439). തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 521/2024, 522/2024) തസ്തികയിലേക്ക് ഫെബ്രുവരി 3, 4 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.