മുൻഗണനാ റേഷൻകാർഡിന് 13വരെ അപേക്ഷിക്കാം
Thursday 29 January 2026 12:00 AM IST
തിരുവനന്തപുരം: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഫെബ്രുവരി 13 വരെ ഓൺലൈനായി പൊതുജനങ്ങളിൽ നിന്നു സ്വീകരിക്കും.
അക്ഷയകേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ മുഖേനയോ, civilsupplies.kerala.gov.in എന്ന സിറ്റിസൺ ലോഗിൻ വഴിയോ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിക്കണം.