രാഷ്ട്രീയ അധികാരം നേടിയെടുക്കണം: പി. രാമഭദ്രൻ
തിരുവനന്തപുരം: അടിസ്ഥാന ജനവിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായ രാഷ്ട്രീയ അധികാരം നേടിയെടുക്കലാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നതെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ. കേരള ദലിത് ഫെഡറേഷന്റെ സംസ്ഥാന നേതൃ സമ്മേളനവും 29ാം ജന്മ വാർഷികാഘോഷ പരിപാടികളും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും അടിസ്ഥാന ജനവിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകിയിട്ടില്ല. വോട്ടുബാങ്കായി നിലനിറുത്തുന്നതിനു വേണ്ടി ജാതി അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതെന്നും രാമഭദ്രൻ പറഞ്ഞു. കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി ഡോ.വിനീത വിജയൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ സാമൂഹിക രാഷ്ട്രീയ സാമുദായിക സംഘടന നേതാക്കളായ രാമചന്ദ്രൻ മുല്ലശ്ശേരി,കെ.രവികുമാർ,വി.കെ.ഗോപി,കെ.ഗോകുൽദാസ്,ജോസ് ആച്ചിക്കൽ,ഡി.പ്രശാന്ത്,എം.ബിനാൻസ്,രാജൻ വെമ്പിളി,വിജയൻ.സി.കുട്ടമത്ത്,ആർ. ദാമോദരൻ,ഐവർകാല ദിലീപ്,പി.സരസ്വതി,എ.എസ്.രാമചന്ദ്രൻ,കെ.പി.റുഫാസ്,മണ്ണിൽ ബേബി,വെങ്ങാനൂർ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.