തത്തമംഗലത്ത് വെള്ളിമൂങ്ങ
Thursday 29 January 2026 1:09 AM IST
ചിറ്റൂർ: തത്തമംഗലത്ത് വഴി തെറ്റിയെത്തിയ വെള്ളിമൂങ്ങയെ അധികൃതർ വനമേഖലയിൽ കൊണ്ടുവിട്ടു. കഴിഞ്ഞ ദിവസം രാവിലെ, തത്തമംഗലം ബസ് സ്റ്റാൻഡിലെ മരച്ചില്ലയിൽ കാക്കകൾ കൂട്ടത്തോടെ ബഹളം വെയ്ക്കുന്നതു കണ്ട പച്ചക്കറി വ്യാപാരി ഷാജഹാൻ കാക്കകളെ ഓടിച്ചപ്പോഴാണ് വെള്ളിമൂങ്ങയെ കാണുന്നത്. ഉടൻ കൊല്ലങ്കോട് ഫോറസ്റ്റ് റെയ്ഞ്ച് അധികൃതരും ആർ.ആർ.ടി സംഘവും തത്തമംഗലത്തെത്തി മൂങ്ങയെ പിടികൂടി. വെറ്ററിനറി ഡോക്ടർ പരിശോധിച്ച് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. സീതാർകുണ്ട് വനമേഖലയിൽ കൊണ്ടു വിട്ടു.