പരാതിപരിഹാര ബോധവത്കരണ അദാലത്ത്

Thursday 29 January 2026 1:11 AM IST
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരാതിപരിഹാര ബോധവൽക്കരണ പരിപാടി

പാലക്കാട്: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'നിധി ആപ് കെ നികട് 2.0', 'സുവിധാ സമാഗം' പരാതിപരിഹാര ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പാലക്കാട് ജൈനിമേട് ഇ.എസ്.ഐ ഹോസ്പിറ്റൽ ഹാളിൽ നടന്ന പരിപാടി ഇ.എസ്.ഐ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. എൻ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഇ.പി.എഫ്.ഒ എൻഫോഴ്സ്‌മെന്റ് ഓഫീസർ എം. അംബികാ ദേവദാസ്, ഇ.പി.എഫ്.ഒമാരായ ബി.ബിബിൻ, എസ്. രശ്മി, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.