റിപ്പബ്ലിക് ദിനം ആഘോഷിച്ച് വി.ഐ.ടി ചെന്നൈ ക്യാമ്പസ് 

Thursday 29 January 2026 3:04 AM IST

ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (വി.ഐ.ടി) ചെന്നൈ കാമ്പസിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഡൽഹി മുൻ പൊലീസ് കമ്മിഷണറും ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) മുൻ ഡയറക്ടർ ജനറലുമായ സഞ്ജയ് അറോറ മുഖ്യാതിഥിയായി.

മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സർഗ്ഗാത്മകതയിലൂടെയും സാങ്കേതിക നവീകരണത്തിലൂടെയും രാഷ്ട്രനിർമ്മാണത്തിൽ സജീവ പങ്കാളികളാകാൻ സഞ്ജയ് അറോറ ആഹ്വാനം ചെയ്തു. വി.ഐ.ടി വൈസ് പ്രസിഡന്റ് ജി.വി. സെൽവം അദ്ധ്യക്ഷനായി. വി.ഐ.ടി ചെന്നൈ പ്രോ-വൈസ് ചാൻസലർ ഡോ. ടി. ത്യാഗരാജൻ, ഡയറക്ടർ ഡോ. കെ. സത്യനാരായണൻ, അഡീഷണൽ രജിസ്ട്രാർ ഡോ. പി.കെ. മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.