ക്ഷേമ പ്രതീക്ഷയിൽ സംസ്ഥാന ബഡ്ജറ്റ് ഇന്ന്

Thursday 29 January 2026 12:21 AM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ഇലക്ഷന് മുന്നോടിയായുള്ള ബഡ്ജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ കുടിശിക തീർക്കൽ, ശമ്പളപരിഷ്കരണം, പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപനങ്ങളുണ്ടാകാം.

ക്ഷേമ പെൻഷൻ കഴിഞ്ഞ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 2500 രൂപയിൽ എത്തിക്കുമെന്ന് പെൻഷൻവാങ്ങുന്ന 62ലക്ഷം പേരും പ്രതീക്ഷിക്കുന്നു. വയോജന, വനിതാ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചേക്കും. യുവജനങ്ങൾക്ക് സംരംഭകത്വ സഹായ പാക്കേജ്, മത്സ്യത്തൊഴിലാളികൾക്ക് സഹായം, അംഗണവാടി ജീവനക്കാർ,ആശാവർക്കർമാർ എന്നിവർക്ക് വേതന വർദ്ധന എന്നിവയും ബഡ്‌ജറ്റിലുണ്ടായേക്കും.