ജി. സുകുമാരൻ നായരെ തള്ളിപ്പറയില്ല: വെള്ളാപ്പള്ളി,​ ഇന്നല്ലെങ്കിൽ നാളെ ഐക്യമുണ്ടാകും

Thursday 29 January 2026 12:25 AM IST

ചേർത്തല : നായർ -ഈഴവ ഐക്യത്തിൽ നിന്ന് പിൻമാറിയതിന്റെ പേരിൽ എൻ.എസ്.എസിനെയോ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെയോ തള്ളിപ്പറയില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ. ട്രസ്റ്റ് വിശേഷാൽ പൊതുയോഗത്തിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. എൻ.എസ്.എസ് സഹോദരസംഘടനയാണ്. ഇന്നല്ലെങ്കിൽ നാളെ ഐക്യമുണ്ടാകും. ഇപ്പോഴത്തെ തീരുമാനം ലോകാവസാനംവരെ നിലനിൽക്കുന്നതല്ല. ഇരുസമുദായങ്ങളും ഹിന്ദുമതത്തിൽ ഒരേ വിശ്വാസ,ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നവരും ഒരേ രക്തമുള്ളവരുമാണ്. ഐക്യത്തിനായി ശ്രമിച്ചത് രാഷ്ട്രീയ ലക്ഷ്യം വച്ചല്ല. തിരഞ്ഞെടുപ്പു സ്റ്റണ്ടുമായിരുന്നില്ല. നിഷ്‌കളങ്കനും നിസ്വാർത്ഥനുമായ സുകുമാരൻ നായർ ഐക്യത്തിനു വ്യക്തിപരമായി വലിയ പിന്തുണയാണ് നൽകിയത്. എൻ.എസ്.എസ് ഡയറക്ടർ ബോർഡിലുണ്ടായ തീരുമാനം അംഗീകരിക്കുന്നു. അതിൽ ഒരുവിഷമവും പ്രതിഷേധവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുസ്ലിം ലീഗും പ്രതിപക്ഷനേതാവുമടക്കമുള്ളവർ തന്നെ വേട്ടയാടിയപ്പോൾ താങ്ങും തണലുമായി നിന്നത് സുകുമാരൻ നായരാണ്. അത് തനിക്ക് ഇരട്ടി തന്റേടം നൽകി. ഐക്യത്തിനായി തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയപ്പോൾ തന്റെ മകനെ അദ്ദേഹത്തിന്റെ മകനെ പോലെ സ്‌നേഹിക്കുന്നെന്നു പറഞ്ഞതാണ്. നായർ-ഈഴവ ഐക്യനീക്കം ചില രാഷ്ട്രീയ നേതാക്കൾക്ക് ഉൾക്കിടിലമുണ്ടാക്കി. ഐക്യം തകർന്നത് എങ്ങനെയെന്ന് മനസിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട. സുകുമാരൻനായരെയോ എൻ.എസ്.എസിനെയോ സമുദായാംഗങ്ങൾ തള്ളിപ്പറയരുതെന്നും വെള്ളാപ്പള്ളി നിർദ്ദേശിച്ചു.

പി​ന്മാറ്റത്തിന് പി​ന്നി​ൽ ബാ​ഹ്യ​ ​ഇ​ട​പെ​ട​ലി​​ല്ല​ : ജി​.സു​കു​മാ​ര​ൻ​ ​നാ​യർ

ച​ങ്ങ​നാ​ശ്ശേ​രി​ ​:​ ​എ​ൻ.​എ​സ്.​എ​സ് ​-​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ഐ​ക്യ​ത്തി​നു​ ​പി​ന്നി​ൽ​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​മു​ണ്ടെ​ന്ന് ​തോ​ന്നി​യ​തി​നാ​ലാ​ണ് ​പി​ന്മാ​റി​യ​തെ​ന്നും,​ ​മ​റ്റി​ട​പെ​ട​ലു​ക​ളു​ണ്ടെ​ന്ന​ ​വെ​ള്ളാ​പ്പ​ള്ളി​യു​ടെ​ ​ആ​രോ​പ​ണം​ ​ശ​രി​യ​ല്ലെ​ന്നും എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.​ ​'​'​എ​സ്.​എ​ൻ​ ​ട്ര​സ്റ്റ് ​യോ​ഗ​ത്തി​ലെ​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ന്റെ​ ​പ്ര​തി​ക​ര​ണം​ ​ത​ന്ത്ര​പ​ര​മാ​യ​ ​സ​മീ​പ​ന​മാ​ണ്.​ ​ഐ​ക്യ​വു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കേ​ണ്ടെ​ന്ന​ ​തീ​രു​മാ​നം​ ​ഞാ​നാ​ണ് ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​യോ​ഗ​ത്തി​ൽ​ ​മു​ന്നോ​ട്ടു​വ​ച്ച​ത്.​ ​മ​റ്റാ​രും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഇ​ട​പെ​ട്ടി​ട്ടി​ല്ല.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​നേ​തൃ​യോ​ഗം​ ​കൂ​ടി​യ​ശേ​ഷം​ ​മൂ​ന്നു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞു​വ​രാ​മെ​ന്ന് ​തു​ഷാ​ർ​ ​വി​ളി​ച്ചു​ ​പ​റ​ഞ്ഞു.​ ​മൂ​ന്നു​ ​ദി​വ​സം​ ​കാ​ത്തി​രി​ക്കേ​ണ്ട​ ​കാ​ര്യം​ ​ഇ​ല്ലാ​യി​രു​ന്നു.​ ​തു​ഷാ​ർ​ ​വ​രേ​ണ്ട,​​​ ​വ​ന്നാ​ൽ​ ​അ​തി​ൽ​ ​രാ​ഷ്ട്രീ​യ​മാ​കും​ ​എ​ന്ന് ​ഞാ​ൻ​ ​വി​ളി​ച്ചു​പ​റ​ഞ്ഞു.​ ​ഈ​ ​സം​ഭാ​ഷ​ണ​ത്തി​നു​ ​ശേ​ഷം​ ​ഒ​രു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞാ​ണ് ​വെ​ള്ളാ​പ്പ​ള്ളി​ക്ക് ​പ​ദ്മ​ഭൂ​ഷ​ൺ​ ​കി​ട്ടി​യ​ത്.​ ​അ​തോ​ടെ​ ​ഐ​ക്യ​ത്തി​നു​ ​പി​ന്നി​ൽ​ ​എ​ന്തോ​ ​ഉ​ണ്ടെ​ന്ന് ​മ​ന​സി​ലാ​യി.​ ​പ​ദ്മ​ഭൂ​ഷ​ൺ​ ​കൊ​ടു​ത്ത​തി​ൽ​ ​ഞ​ങ്ങ​ൾ​ക്ക് ​അ​തൃ​പ്തി​യി​ല്ല.​ ​അ​ദ്ദേ​ഹം​ ​അ​ർ​ഹ​ത​പ്പെ​ട്ട​ ​ആ​ൾ​ ​ത​ന്നെ​യാ​ണ്.​ ​എ​ല്ലാം​ ​കൂ​ടി​ ​ചേ​ർ​ത്തു​ ​വാ​യി​ക്കു​മ്പോ​ൾ​ ​രാ​ഷ്ട്രീ​യ​ ​ഇ​ട​പെ​ട​ൽ​ ​ഉ​ണ്ടെ​ന്ന് ​വ്യ​ക്ത​മാ​യി.​ ​ഞാ​ൻ​ ​വി​ചാ​രി​ച്ചാ​ൽ​ ​നേ​ര​ത്തെ​ ​പ​ദ്മ​ ​കി​ട്ടു​മാ​യി​രു​ന്നു.​"​"​ ​അ​ത്ത​രം​ ​ഒ​രാ​ഗ്ര​ഹ​വു​മി​ല്ലെ​ന്നും​ ​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​വാ​ക്കും​ ​പ്ര​വൃ​ത്തി​യും​ ​ര​ണ്ടാ​ണെ​ന്ന് ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.​ ​സ​മു​ദാ​യ​ത്തി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ജ​യി​ച്ച​ ​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞ​ത് ​സ​മു​ദാ​യ​ ​നേ​താ​ക്ക​ളു​ടെ​ ​തി​ണ്ണ​നി​ര​ങ്ങി​യി​ട്ട​ല്ല​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജ​യി​ച്ച​തെ​ന്നാ​ണ്.​ ​എ​ന്നാ​ൽ,​ ​പി​ന്നീ​ട് ​അ​ബ​ദ്ധം​ ​പ​റ്റി​പ്പോ​യി​ ​എ​ന്ന് ​പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ​ ​എ​ല്ലാ​പ്ര​ശ്ന​വും​ ​അ​വ​സാ​നി​ക്കു​മാ​യി​രു​ന്നു.​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ​അ​ഭ്യ​ർ​ത്ഥി​ച്ച് ​സ​തീ​ശ​ൻ​ ​ദൂ​ത​നെ​ ​അ​യ​ച്ചി​രു​ന്നു.​ ​ഇ​നി​ ​അ​തി​ന്റെ​ ​സ​മ​യം​ ​ക​ഴി​ഞ്ഞു.​ ​