ഹരിത കർമ്മ സേനയ്ക്ക് കൺവയർ ബെൽറ്റ്

Thursday 29 January 2026 12:26 AM IST

കിഴക്കേ കല്ലട: ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾക്ക് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽപ്പെടുത്തി പൂർത്തിയാക്കിയ കൺവെയർ ബെൽറ്റിന്റെ ഉദ്ഘാടനം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിബി തോമസ്, സിബിൾ ബാബു ,ഗീതാ സജീവ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. സന്തോഷ്, രാജേന്ദ്രൻ പുളിക്കൽ, ശ്രീരഞ്ജിനി, ഷീനാ വിനോദ്, അമ്പിളി രഞ്ജിത്, സുപ്രിയ, അനിൽ പുതുവേലിൽ, പി​.ടി​. ഷാജി, സുനിൽ, വിപിൻ വിക്രമൻ, അൽ സുമ, ചിത്ര, വത്സല എന്നിവർ സംസാരിച്ചു. ബി.ഡി.ഒ ജോർജ് അലോഷ്യസ് സ്വാഗതവും അസി. സെക്രട്ടറി ജി. ശങ്കരൻകുട്ടി നന്ദിയും പറഞ്ഞു.