ഉപാസന ഹോസ്പിറ്റലിൽ സ്തനാർബുദ നിർണയ ക്യാമ്പ്

Thursday 29 January 2026 12:27 AM IST

കൊല്ലം: കൊല്ലം ഉപാസന ഹോസ്പിറ്റലിൽ ഫെബ്രുവരി മുതൽ മൂന്ന് മാസം നീണ്ടുനിൽക്കുന്ന മെഗാ സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. റോട്ടറി ഫൗണ്ടേഷനും കൊല്ലത്തെ റോട്ടറി ക്ളബ്ബുകളും സംയുക്തമായിട്ടാണ് ഉപാസന ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ക്യാമ്പ് നടത്തുന്നത്. ഫെബ്രുവരി 2ന് വൈകിട്ട് 4ന് മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ചകളിൽ ഒഴികെ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ക്യാമ്പ്. ദിവസം 40 പേർക്ക് പങ്കെടുക്കാം. ഗൈനക്കോളജി, ഫിസിഷ്യൻ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും ലഭിക്കും. ആ‌ർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ തെർമോളിറ്റിക് മാമോഗ്രാം പരിശോധനയായതിനാൽ സ്പർശന രഹിതവും റേഡിയേഷൻ വിമുക്തവുമാണ്. ഫോൺ​:9526952603, 9946119998. പത്രസമ്മേളനത്തിൽ ആശുപത്രി ഡയറക്ടർ എം.എസ്.മനോജ്, ഡോ.ജി.എ.ജോർജ്ജ്, റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ കെ.പി.രാമചന്ദ്രൻ നായർ, റോട്ടറി റീജിയണൽ ഡയറക്ടർ ഷിബു രാഘവൻ, ജെ.എസ്.രാജീവ് എന്നിവർ പങ്കെടുത്തു.