റിപ്പബ്ലിക് ദിനാഘോഷം
Thursday 29 January 2026 12:29 AM IST
മരുത്തടി: മരുത്തടി ശ്രീനാരായണ സ്മാരക ലൈബ്രറി റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ റിപ്പബ്ലിക് ക്വിസ്സും വൈകിട്ട് റിപ്പബ്ലിക് സദസും സംഘടിപ്പിച്ചു. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി. ഗൗതമൻ അദ്ധ്യക്ഷത വഹിച്ചു. കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ മേധാവി ഡോ. ജോസഫ് ആന്റണി മുഖ്യ പ്രഭാഷണം നടത്തി. ജെ. ശോഭനകുമാരി സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എസ്. സുഗലാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. ശ്രീദേവൻ നന്ദിയും പറഞ്ഞു. ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഡോ. ജോസഫ് ആന്റണി സമ്മാനദാനം നിർവ്വഹിച്ചു.