പോക്‌സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ട്യൂഷൻ അദ്ധ്യാപകനെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ ശാസ്താ നഗർ168ൽ റമീസ് മൻസിലിൽ റമീസിനെയാണ് (40) പിടികൂടിയത്. ഇയാളുടെ രണ്ടാംകുറ്റിയിലുള്ള വീട്ടിൽ ട്യൂഷൻ ക്ലാസിനെത്തിയ പെൺകുട്ടിയെ മറ്റുള്ളവരുടെ സാന്നിദ്ധ്യം ഇല്ലാതിരുന്ന സമയം നോക്കി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി ശാരീരിക അസ്വസ്ഥത പ്രകടമാക്കിയതിനെ തുടർന്ന് രക്ഷാകർത്താക്കൾ നടത്തിയ അന്വേഷണത്തിലാണ് ലൈംഗിക അതിക്രമത്തെ പറ്റി അറിയാനായത്. തുടർന്ന് വിവരം ചൈൽഡ്‌ലൈനിൽ അറിയിക്കുകയും ചൈൽഡ്‌ലൈനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം റമീസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കിളികൊല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ശ്രീജിത്ത്, ദിലീപ് രാജ്, സി.പി.ഒമാരായ വിജീഷ്, ശ്യാംശേഖർ എന്നിവരടങ്ങിയ സംഘമാണ് റമീസിനെ അറസ്റ്റ് ചെയ്യ്തത്.