എം.ഇ.എസ് കലോത്സവം

Thursday 29 January 2026 12:43 AM IST
എറണാകുളത്ത് നടക്കുന്ന എം.ഇ.എസ് കലോത്സവത്തിൽ പങ്കെടുക്കുവാനുള്ള ജില്ലയിലെ കലാപ്രതിഭകളുടെ സംഗമം എം.ഇ.എസ് ജില്ലാ പ്രസിഡന്റ് കണ്ണനല്ലൂർ നിസാം ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: കേരള സാങ്കേതിക സർവ്വകലാശാലയിലെയും ആരോഗ്യ സർവകലാശാലയിലെയും കലാപ്രതിഭകൾ അടക്കം കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളിലേയും വിദ്യാർത്ഥികൾ പങ്കെടുക്കുന്ന എം.ഇ.എസ് കലോത്സവം ഇന്നു മുതൽ 31 വരെ എറണാകുളത്ത് രാജേന്ദ്ര മൈതാനിയിലും ടൗൺഹാളിലുമായി നടക്കും. ജില്ലയിൽ നിന്ന് 400 ലധികം കലാപ്രതിഭകളെ പങ്കെടുപ്പിക്കുമെന്ന് യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഷാൻ ഷെബീനും സെക്രട്ടറി നിഷാദ് വെളിച്ചക്കാലയും അറിയിച്ചു. കലാപ്രതിഭകളുടെ സംഗമം ചാത്തന്നൂർ എം.ഇ.എസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ എം.ഇ.എസ് ജില്ലാ പ്രസിഡന്റ് കണ്ണനല്ലൂർ നിസാം ഉദ്ഘാടനം ചെയ്തു. ഷാൻ ഷബീൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ഒ. വിൽസൺ, കോഞ്ചേരി ഷംസുദ്ദീൻ, പി.ഒ.ജെ. ലബ്ബ, എസ്. ബഷീർ കുഞ്ഞ്, ജെ. കമർ സമൻ, എ.എ. സമദ്, ഡോ. എസ്. താജുദ്ദീൻ, എ. നിഷാദ്, പ്രൊഫ. അഫ്‌സൽ, പ്രൊഫ. നബീൽ അസ്ലം, എ. ശിഹാബ്, ഡോ. സൗമ്യ, എന്നിവർ സംസാരി​ച്ചു.