ആദരം 26 ഉദ്ഘാടനം ചെയ്തു
Thursday 29 January 2026 12:46 AM IST
കുറ്റ്യാടി: ഗ്ലോബൽ കെ.എം സി.സി നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ചആദരം 26 മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി സലാം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.പി ജഅഫർ മുസ്ലിംലീഗ് ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ സ്വാലിഹമജീദ്, കാർത്തി സി രാജീവ്, സി.പി മുഹീദ എന്നിവരെ ആദരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദലി, സെക്രട്ടറി കെ.എം ഹമീദ് ട്രഷറർ എൻ.ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.പഞ്ചായത്ത് ട്രഷറർ സി.പി ഫൈസൽ സ്വാഗതവും സെക്രട്ടറി നസീർ സി.പി നന്ദിയും പറഞ്ഞു.