കേന്ദ്ര നികുതി വിഹിതം കുറയുന്നു: ധനമന്ത്രി
Thursday 29 January 2026 1:56 AM IST
തിരുവനന്തപുരം: സംസ്ഥാന റവന്യു വരുമാനത്തിന്റെ പ്രധാന സ്രോതസായ കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം ഓരോ കേന്ദ്ര ധനകാര്യ കമ്മിഷൻ അവാർഡ് വരുമ്പോഴും കുറയുകയാണെന്ന് ധനമന്ത്രി കെഎൻ.ബാലഗോപാൽ നിയമസഭയിൽ. പത്താം ധനകാര്യ കമ്മിഷനിൽ 3.88 ശതമാനമായിരുന്നത് പതിനഞ്ചാം ധനകാര്യ കമ്മിഷനിൽ 1.925 ശതമാനമായി. പതിനായിരക്കണക്കിന് കോടിയുടെ കുറവാണ് വർഷംതോറുമുണ്ടാകുന്നത്. അതേസമയം,ഉത്തർപ്രദേശ്,ബീഹാർ,പശ്ചിമ ബംഗാൾ,രാജസ്ഥാൻ തുടങ്ങി ഇരുപതോളം സംസ്ഥാനങ്ങൾക്ക് വിഹിതത്തിൽ വർദ്ധനവുണ്ടായി. കൂടാതെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഉൾപ്പെടെ വിവിധ കേന്ദ്രപദ്ധതികൾക്കായി ഗ്രാന്റിനത്തിൽ സംസ്ഥാന സഞ്ചിത നിധിയിൽ ലഭ്യമാകുന്ന തുകയിൽ ഗണ്യമായ കുറവുണ്ടായി. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലായി 2025 സെപ്തംബർ വരെ 5650.45 കോടി ലഭിക്കാനുണ്ടെന്ന് മന്ത്രി അറിയിച്ചു.