രശ്മി ചലച്ചിത്രോത്സവം സംഘാടക സമിതി ഓഫീസ് തുറന്നു.
Thursday 29 January 2026 2:22 AM IST
മലപ്പുറം: ഫെബ്രുവരി 6,7,8 തീയതികളിൽ കോട്ടപ്പടി എസ്‌പെറോ ഹോട്ടലിൽ സംവിധായകൻ മധുപാൽ ഉദ്ഘാടനം ചെയ്യുന്ന രശ്മി ഫിലിം സൊസൈറ്റിയുടെ സുവർണ്ണജൂബിലി ആഘോഷ സമാപന സമ്മേളനത്തിന്റെയും എൺപത്തൊന്നാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെയും സംഘാടക സമിതി ഓഫീസ്, കേരള പത്രപ്രവർത്തകയൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ കെ. കുറുപ്പൻ, ഹനീഫ് രാജാജി, അനീസ് ബാബു, ആശ കല്ലുവളപ്പിൽ , എം.അനുരാജ്, എൻ.വി. മുഹമ്മദലി, നൗഷാദ് മാമ്പ്ര, കെ.ടി. ഇന്ദിര, വി. ഖാലിദ് മേൽമുറി എന്നിവർ സംസാരിച്ചു.