വട്ടപ്പാറ സർവ്വീസ് റോഡ് നിർമ്മാണം ; പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എയുടെ നേതൃത്വത്തിൽ കളക്ടറെ കണ്ടു

Thursday 29 January 2026 2:23 AM IST

വളാഞ്ചേരി: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി വളാഞ്ചേരി വട്ടപ്പാറയിൽ സർവ്വീസ് റോഡ് നിർമ്മാണത്തിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എയുടെ നേതൃത്വത്തിൽ കളക്ടറെ കണ്ടു. റോഡ് നിർമ്മാണത്തിനായി തയ്യാറാക്കിയ സ്‌കെച്ച് പ്രകാരമുള്ള സ്ഥലം മാർക്ക് ചെയ്ത് നൽകുന്നതിന് ജില്ലാ കളക്ടർ സർവ്വേ വിഭാഗത്തെ ചുമതലപ്പെടുത്തി. അടിയന്തരമായി സർവ്വേ നടപടികൾ പൂർത്തീകരിച്ച് സ്ഥലം അടയാളപ്പെടുത്തി നൽകാൻ കളക്ടർ നിർദ്ദേശം നൽകി. നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി, മരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്രഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, മുജീബ് വാലാസി എന്നിവർ പങ്കെടുത്തു.