മഹാമാഘ മഹോത്സവം: മുത്തനും മുത്തിയ്ക്കും ഇന്ന് പൂജ

Thursday 29 January 2026 2:24 AM IST

തിരുനാവായ: മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ജയ ഏകാദശി, രോഹിണി നക്ഷത്രം എന്നീ പുണ്യയോഗങ്ങളിൽ മുത്തനും മുത്തിയ്ക്കും പൂജ നടക്കും.പൂജ രാവിലെ ആറു മുതൽ 11 വരെയും ഉച്ചയ്ക്ക് ശേഷം മൂന്നു മുതലും രണ്ടു കാലങ്ങളിലായി നടത്തപ്പെടും. കൃഷിസമൃദ്ധിക്കും സത്സന്താനലാഭത്തിനുമായി കേരളത്തിന്റെ തനത് ദ്രാവിഡ സമ്പ്രദായത്തിൽ അനുഷ്ഠിക്കുന്ന ഈ അതിപുരാതന പൂജയ്ക്ക് ആചാര്യൻ പറയ്ക്കൽ പ്രദീപ് പണിയ നേതൃത്വം നൽകും. ജയ ഏകാദശി വ്രതം പുണ്യം പ്രദാനം ചെയ്യുന്നതിനോടൊപ്പം പാപനാശവും വരുത്തുന്നുന്നുവെന്നാണ് വിശ്വാസം.