കീടനാശിനി മുഖത്തേക്ക് മറിഞ്ഞുവീണു; വളം ഡിപ്പോ ജീവനക്കാരിക്ക് ദാരുണാന്ത്യം

Thursday 29 January 2026 8:37 AM IST

തിരുവനന്തപുരം: വളം ഡിപ്പോയിൽ നിന്ന് കീടനാശിനി മുഖത്തേക്ക് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറുപുഴ കിഴക്കുംകര അജ്‌മൽ മൻസിലിൽ ഷിബിന (38) ആണ് മരിച്ചത്. ആനാട് ജംഗ്ഷന് സമീപം വളം ഡിപ്പോയിലെ ജീവനക്കാരിയായിരുന്നു ഷിബിന.

വൈകിട്ടായിരുന്നു സംഭവം. കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ മുഖത്തേക്ക് വീഴുകയായിരുന്നു. കീടനാശിനി ശരീരത്തിനുള്ളിലേക്കും പോയതോടെ അസ്വസ്ഥത തോന്നിയ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. ആദ്യം നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് - സുൽഫിക്കർ, മക്കൾ - അജ്‌മൽ, അജീം മുഹമ്മദ്, അസർ മുഹമ്മദ്.