പിടിവിട്ട് സ്വർണവില; ഒറ്റദിവസം കൊണ്ട് കൂടിയത് 8640 രൂപ

Thursday 29 January 2026 10:39 AM IST

കൊ​ച്ചി​:​ ഒറ്റദിവസം കൊണ്ട് പവന് 8640 രൂപ വർദ്ധിച്ചു. 22 കാരറ്റ് സ്വർണത്തിന് പവന് 131160 രൂപയായി. ഇന്നലെ പവന് 122520 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 15315ൽ നിന്ന് 16395 രൂപയായി. ഒരു ദിവസം കൊണ്ട് വർദ്ധിച്ചത് 1000 രൂപ.

സ്വർണത്തിന്റെ വിലയിൽ തുടർച്ചയായി വലിയ രീതിയിലുള്ള ഉയർച്ചയാണ് സംഭവിക്കുന്നത്. ചൊവ്വാഴ്‌ച രണ്ട് തവണയായാണ് സ്വർണവില വർദ്ധിച്ചത്. രാ​വി​ലെ​ 295​ ​രൂ​പ​യും​ ​ഉ​ച്ച​യ്ക്കു​ശേ​ഷം​ 175​ ​രൂ​പ​യു​മാ​ണ് ​ഗ്രാ​മി​ന് ​വ​ർ​ദ്ധി​ച്ച​ത്.​ ​ര​ണ്ട് ​ത​വ​ണ​യാ​യി​ ​പ​വ​ന് 3760​ ​രൂ​പ​യു​ടെ​ ​വ​ർ​ദ്ധ​ന​വാ​ണ് ​ഉ​ണ്ടാ​യ​ത്.​ ​ഇന്നലെ ഗ്രാമിന് 15000 കടന്നു. ഈ മാസത്തെ ഏറ്റവും വലിയ വർദ്ധനവാണ് ഇന്നുണ്ടായിരിക്കുന്നത്.

ആ​ഗോ​ള​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​നി​ക്ഷേ​പ​ക​ർ​ ​സു​ര​ക്ഷി​ത​നി​ക്ഷേ​പം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​സ്വ​ർ​ണ​ത്തെ​ ​കൂ​ട്ടു​പി​ടി​ക്കു​ന്ന​താ​ണ് ​​വി​ല​ ​കു​തി​ച്ചു​യ​രാ​നി​ട​യാ​ക്കു​ന്ന​ത്.​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​പ​ണി​യി​ൽ​ ​ഔ​ൺ​സി​ന് 5,​​276​ ​ഡോ​ള​റി​ലെ​ത്തി​യ​തി​ന്റെ​ ​ചു​വ​ട് ​പി​ടി​ച്ചാ​ണ് ​കേ​ര​ള​ത്തി​ലും​ ​വി​ല​ ​ഉ​യ​രു​ന്ന​ത്.​ ​ഡോ​ള​റി​ന്റെ​ ​മൂ​ല്യ​ത്ത​ക​ർ​ച്ച​യും​ ​സ്വ​ർ​ണ​വി​ല​യെ​ ​സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്.​ ​യു.​എ​സ് ​ഡോ​ള​റി​ന്റെ​ ​മൂ​ല്യം​ 95​ലോ​ ​അ​തി​ന് ​താ​ഴെ​യോ​ ​പോ​യാ​ൽ​ ​സ്വ​‍​ർ​ണ​വി​ല​ 6000​ ​ഡോ​ള​ർ​ ​ക​ട​ന്നേ​ക്കാ​മെ​ന്ന് ​ഈ​ ​രം​ഗ​ത്തെ​ ​വി​ദ​ഗ്‌​ദ്ധ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.