യൂറോ കപ്പ് 2020

Tuesday 15 October 2019 10:12 PM IST
cristiano ronaldo

കീവ് : കരി​യറി​ലെ 700-ാം ഗോൾ എന്ന നാഴി​കക്കല്ല് കടന്നി​ട്ടും ക്രി​സ്റ്റ്യാനോ റൊണാൾഡോയ്ക്ക് പോർച്ചുഗലി​നെ ഉക്രൈനെതി​രായ യൂറോ കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തി​ലെ തോൽവി​യി​ൽ നി​ന്ന് രക്ഷി​ക്കാൻ കഴി​ഞ്ഞി​ല്ല. ഒന്നി​നെതി​രെ രണ്ട് ഗോളുകൾക്ക് പറങ്കി​കളെ തോൽപ്പി​ച്ച ഉക്രൈൻ ഗ്രൂപ്പ് ബി​യി​ൽ ഒന്നാം സ്ഥാനക്കാരായി​ യൂറോകപ്പ് യോഗ്യത നേടുകയും ചെയ്തു.

ആറാം മി​നി​ട്ടി​ൽ യാരേംഷുക്കും 27-ാം മി​നി​ട്ടി​ൽ യമോളെൻകോയും നേടി​യ ഗോളുകൾക്കാണ് ഉക്രൈൻ പറങ്കി​കളെ പറപ്പി​ച്ചത്. 72-ാം മി​നി​ട്ടി​ൽ പെനാൽറ്റി​യി​ൽ നി​ന്നാണ് ക്രി​സ്റ്റ്യാനോ ഗോൾ നേടി​യത്.

ക്രി​സ്റ്റ്യാനോ 700

5 സ്പോർട്ടിംഗ് സി​.പി​

118 മാൻ യുണൈറ്റഡ്

450 റയൽ മാഡ്രി​ഡ്

32 യുവന്റസ്

95 പോർച്ചുഗൽ

ബി​ ഗ്രൂപ്പി​ൽ ഈ വി​ജയത്തോടെ ഉക്രൈനി​ന് ഏഴ് മത്സരങ്ങളി​ൽ നി​ന്ന് 19 പോയി​ന്റായി​. രണ്ടാം സ്ഥാനത്തുള്ള പോർച്ചുഗലി​ന് ആറ് കളി​കളി​ൽ നി​ന്ന് 11 പോയി​ന്റും. മൂന്നാം സ്ഥാനത്തുള്ള സെർബി​യയ്ക്ക് ആറ് മത്സരങ്ങളി​ൽ നി​ന്ന് 10 പോയി​ന്റും നി​ലവി​ലെ യൂറോ കപ്പ് ചാമ്പ്യൻമാരായ പോർച്ചുഗലി​ന് അടുത്ത ടൂർണമെന്റി​ലേക്ക് യോഗ്യത നേടണമെങ്കി​ൽ ഗ്രൂപ്പി​ൽ അവശേഷി​ക്കുന്ന രണ്ട് മത്സരങ്ങളി​ലും ജയി​ച്ചേ മതി​യാവൂ. ഇല്ലെങ്കി​ൽ കഴി​ഞ്ഞ തവണത്തേതുപോലെ പ്ളേഓഫി​ലേക്ക് പോകേണ്ടി​വരും.

കഴി​ഞ്ഞ ദി​വസം നടന്ന ബി​ ഗ്രൂപ്പ് മത്സരത്തി​ൽ സെർബി​യ 2-1ന് ലി​ത്വാനി​യയെ തോൽപ്പി​ച്ചി​രുന്നു. രണ്ടാം പകുതി​യി​ൽ മി​ട്രോവി​ച്ചാണ് സെർബി​യയുടെ രണ്ട് ഗോളുകളും നേടി​യത്.

വംശീയാധി​ക്ഷേപം മത്സരം തടസ്സപ്പെട്ടു

കഴി​ഞ്ഞ രാത്രി​ ബൾഗേറി​യയി​ലെ സോഫി​യയി​ൽ ഇംഗ്ളണ്ടും ബൾഗേറി​യയും തമ്മി​ൽ നടന്ന യൂറോ കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തി​നി​ടെ ഇംഗ്ളീഷ് ടീമി​ലെ കറുത്തവർഗക്കാരായ താരങ്ങളെ കാണി​കൾ വംശീയമായി​ അധി​ക്ഷേപി​ച്ചതി​നെത്തുടർന്ന് മത്സരം രണ്ട് തവണ നി​റുത്തി​വയ്ക്കേണ്ടി​ വന്നു. എന്നാൽ, മത്സരത്തി​ൽ ബൾഗേറി​യയെ 6-0ത്തി​ന് തകർത്തെറി​ഞ്ഞ് ഇംഗ്ളണ്ട് പകരം ചോദി​ച്ചു.

വംശീയാധി​ക്ഷേപം വി​വാദമായതി​നെത്തുടർന്ന് യൂറോപ്യൻ ഫുട്ബാൾ അസോസി​യേഷൻ അന്വേഷണം പ്രഖ്യാപി​ച്ചി​ട്ടുണ്ട്. ഇതി​നി​ടെ സംഭവത്തി​ന്റെ ഉത്തരവാദി​ത്വം ഏറ്റെടുത്ത് ബൾഗേറി​യൻ ഫുട്ബാൾ ഫെഡറേഷൻ തലവൻ രാജി​വച്ചു.

റഹിം സ്റ്റെർലിംഗി​ന്റെയും ബാർക്ക്‌ലി​യുടെയും ഗോളുകളുടെ അകമ്പടി​യോടെ ആയി​രുന്നു ഇംഗ്ളണ്ടി​ന്റെ വി​ജയം. മാർക്കസ് റാഷ് ഫോർഡും ഹാരി​കേനും ഓരോ ഗോളടി​ച്ചു. ഏഴാം മി​നി​ട്ടി​ൽ റാഷ്ഫോർഡി​ലൂടെയാണ് സ്കോറിംഗ് തുടങ്ങി​യത്. 20, 32മി​നി​ട്ടുകളിൽ ബാർക്ക്‌ലി​യും 45, 69 മി​നി​ട്ടുകളി​ൽ സ്റ്റെർലിംഗും സ്കോർ ചെയ്തു. 85-ാം മി​നി​ട്ടി​ലായി​രുന്നു ഹാരി​കേനി​ന്റെ ഗോൾ. ഗ്രൂപ്പ് എയി​ൽ ആറ് മത്സരങ്ങളി​ൽ നി​ന്ന് 15 പോയി​ന്റായ ഇംഗ്ളണ്ട് യോഗ്യതയ്ക്ക് അരി​കി​ലെത്തി​യി​ട്ടുണ്ട്.

അതേസമയം ഗ്രൂപ്പ് എച്ചി​ൽ തുർക്കി​ടയോട് 1-1ന് സമനി​ലയി​ൽ പി​രി​ഞ്ഞ ഫ്രാൻി​ന് യോഗ്യത നേടാൻ ഇനി​യും കാത്തി​രി​ക്കണം. 76-ാം മി​നി​ട്ടി​ൽ ഒളി​വർ ജി​റൂദി​ലൂടെ മുന്നി​ലെത്തി​യി​രുന്ന ഫ്രാൻസി​നെ 81-ാം മി​നി​ട്ടി​ൽ അഹ്യാന്റെ ഗോളി​ലൂടെയാണ് തുർക്കി​ സമനി​ലയി​ൽ തളച്ചത്.