അഖിലേന്ത്യാ കിസാൻസഭ ധർണ
Thursday 29 January 2026 4:28 PM IST
കളമശേരി: രാസവള വിലവർദ്ധനവിനും വളത്തിന്റെ കൃത്രിമക്ഷാമത്തിനും എതിരെ അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏലൂർ ഫാക്ട് ജംഗ്ഷനുമുന്നിൽ പ്രതിഷേധധർണ നടത്തി. എ.ഐ.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.പി. ഷാജി അദ്ധ്യക്ഷനായി. എം.ടി. നിക്സൺ, ടി.എം. ഹാരിസ്, എം.എസ്. അലിയാർ, പി.വി. പ്രകാശൻ, കെ.എം. യൂസഫ്, കെ.കെ. സുബ്രഹ്മണ്യൻ, വി.എ. ഷെബീർ, പി.കെ. സുരേഷ്, സിജി ബാബു, എസ്. ബിജു, പി,എ. ഹരിദാസ് എന്നിവർ സംസാരിച്ചു.