യൂത്ത് കോൺഗ്രസ് വക്താക്കൾ

Friday 30 January 2026 1:22 AM IST
യൂത്ത് കോൺഗ്രസ്

കൊച്ചി: യൂത്ത് കോൺഗ്രസ് ദേശീയ വക്താക്കളായി വസന്ത് സിറിയക് തെങ്ങുംപള്ളിയെയും എം.എസ്. അഭിജിത്തിനെയും നിയമിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് പുറത്തുവിട്ട പട്ടികയിൽ മീഡിയ പാനലിസ്റ്റ് വിഭാഗത്തിലാണ് ഇരുവരുടേയും പേരുള്ളത്. കോട്ടയം പൂഞ്ഞാർ സ്വദേശിയായ അഡ്വ. വസന്ത് സിറിയക് ഹൈക്കോടതി അഭിഭാഷകനാണ്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, കോട്ടയം ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് മീഡിയ പാനലിസ്റ്റ് അംഗമാണ്. തിരുവനന്തപുരം സ്വദേശിയായ എം.എസ്. അഭിജിത്ത് കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്നു. നിലവിൽ യൂത്ത് കോൺഗ്രസ് നേതാവും തിരുവനന്തപുരം ലാ കോളജ് വിദ്യാർഥിയുമാണ്.