അമൃതയിൽ ദ്വിദിന സിമ്പോസിയം
Friday 30 January 2026 12:09 AM IST
കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിലെ ഇന്ത്യൻ നോളജ് സിസ്റ്റംസ് ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ദ്വിദിന അന്താരാഷ്ട്ര സിമ്പോസിയം പ്രൊഫ. കെ. രാമസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. ബ്രഹ്മസ്ഥാനം ക്യാമ്പസിൽ നടന്ന പരിപാടിയിൽ മാതാ അമൃതാന്ദമയിമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി.
സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ആയുർവേദ റിസർച്ച് ഡയറക്ടർ ഡോ. പി. റാം മനോഹർ അദ്ധ്യക്ഷനായി. ഡീൻ ഡോ. യു. കൃഷ്ണകുമാർ, കാലിക്കറ്റ് സർവകലാശാല മുൻ പ്രൊഫസർ എൻ.കെ. സുന്ദരേശ്വരൻ, ഡോ. രാജശേഖർ പി. വൈക്കം, അസോ. പ്രൊഫസർ ഡോ. വി. രാമനാഥൻ, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. കെ. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.