* ഉദ്ഘാടനം ഫെബ്രു. 2ന് ഗവർണർ വന്ദേമാതരം 150-ാം ജയന്തി തൃപ്പൂണിത്തുറയിൽ 

Friday 30 January 2026 12:48 AM IST

കൊച്ചി: വന്ദേമാതരത്തിന്റെ 150-ാം ജയന്തി ആഘോഷം ഫെബ്രുവരി രണ്ടിന് വൈകിട്ട് 3.30ന് തൃപ്പൂണിത്തുറ സ്റ്റാച്യു ശ്രീശാസ്താമന്ദിറിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ് അഖില ഭാരതീയ സഹപ്രചാർ പ്രമുഖ് പ്രദീപ് ജോഷി, തൃപ്പൂണിത്തുറ നഗരസഭാ അദ്ധ്യക്ഷൻ അഡ്വ. പി.എൽ. ബാബു, ജയന്തൻ നമ്പൂതിരിപ്പാട്, രമേശ് ലക്ഷ്മണൻ എന്നിവർ സംസാരിക്കും. വന്ദേമാതര ഗാനാലാപനത്തിലെ വിജയികൾക്ക് ഗവർണർ സമ്മാനം നൽകും.

മൃദുലസ്പർശം സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ചെണ്ടമേളം, അഡ്വ. രഞ്ജിനി സുരേഷും ഡോ. ശാലിനി ഹരികുമാറും അവതരിപ്പിക്കുന്ന വന്ദേമാതരം നൃത്താവിഷ്‌കാരം, ആർ.എൽ.വി ശ്രീനാഥും സംഘവും അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളുടെ സംഗീതാവിഷ്‌കാരം എന്നിവ ഉണ്ടാകുമെന്ന് അദ്ധ്യക്ഷൻ എം.ആർ.എസ് മേനോൻ, കാര്യദർശി കെ. മോഹൻകുമാർ എന്നിവർ അറിയിച്ചു. തപസ്യ കലാസാഹിത്യവേദി, ഭാരത വികാസ് പരിഷത്ത്, ഭാരതീയ വിചാരകേന്ദ്രം, ബാലഗോകുലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.