പുതുയുഗ യാത്ര പോസ്റ്റർ പ്രകാശനം

Friday 30 January 2026 12:24 AM IST
യുഡിഎഫ് പുതുയുഗ യാത്രയുടെ ഭാഗമായി നടത്തിയ പോസ്റ്റർ പ്രകാശനം മണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ദിൻഷ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി : 'നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ " എന്ന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഫെബ്രുവരി 11ന് രാവിലെ 9ന് കുറ്റ്യാടിയിൽ സ്വീകരണം നൽകും. പ്രചാരണ പോസ്റ്റർ മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദിൻഷ പ്രകാശനം ചെയ്തു. പബ്ലിസിറ്റി ചെയർമാൻ പ്രതീഷ് കോട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ പ്രമോദ് കക്കട്ടിൽ, കൺവീനർ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മുസ്ലിംലീഗ് ജില്ല ഉപാദ്ധ്യക്ഷൻ കെ.ടി. അബ്ദുറഹ്മാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മൻസൂർ ഇടവലത്ത്, വി.പി കുഞ്ഞമ്മദ്, പി.കെ സുരേഷ്, പി.പി ദിനേശൻ, രാഹുൽ ചാലിൽ , എ.കെ റഷീദ്, പി.പി ആലിക്കുട്ടി, സി.എ നൗഫൽ, കെ.പി അബ്ദുൾ മജീദ്, നൗഷാദ് കോവില്ലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.