ടൂറിസം മിഷൻ കോൺക്ലേവ്

Friday 30 January 2026 12:32 AM IST
ടൂറിസം സൊസൈറ്റി നടത്തിയ കോൺക്ലേവ് മേയർ മിനിമോൾ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി കൊച്ചിയിൽ സംഘടിപ്പിച്ച ടൂറിസം മിഷൻ കോൺക്ലേവ് മേയർ അഡ്വ. വി. കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. എം.പി. ശിവദത്തൻ അദ്ധ്യക്ഷനായി. ഡൊമിനിക് പ്രസന്റേഷൻ, ജോസ് പ്രദീപ്, ഷേയ്ക്ക് ഇസ്മയിൽ, സജീർ പടിക്കൽ, ഷിബിൻ, അനുജ സെൻസാരെ, ഡോ. മുരളീധരൻ മേനോൻ , ജോർജ് ടോം സന്തോഷ്, ജയ്സൺ മാത്യു, ഉഷ പ്രദീപ്, റാഫേൽ ഹെർമിൻ തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികളെയും സംരംഭകരെയും ആദരിച്ചു. തുടർന്ന് നടന്ന ചർച്ച ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ജൂബി മാത്യു, എസ്. സ്വാമിനാഥൻ, വിനായക് രാമക്കൽമേട്, സർജിൽ കുമ്പളങ്ങി,​ ഡേവിഡ് ലോറൻസ് ,സാദിക് അലി തുടങ്ങിയവർ സംസാരിച്ചു.