പെൻഷനേഴ്സ് വാർഷിക സമ്മേളനം

Friday 30 January 2026 12:43 AM IST
വാർഷിക സമ്മേളനം

അരക്കിണർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അരക്കിണർ യൂണിറ്റ് വാർഷിക സമ്മേളനം തട്ടാടത്തംകാവ് എ.എം.എൽ.പി സ്കൂളിൽ മുതിർന്ന അംഗം ഇ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യു.വി മുരളീധരൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചിന്നമ്മ അലക്സ്‌ റിപ്പോർട്ടും ബ്ലോക്ക് ജോ.സെക്രട്ടറി ഇ. ആനന്ദ് കുമാർ സംഘടനാരേഖയും അവതരിപ്പിച്ചു. മുതിർന്ന അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. എ.സി മോഹനൻ , പി. ബാലചന്ദ്രൻ , അരവിന്ദാക്ഷൻ ടി, പ്രഭാകരൻ നായർ. പി , നബീസാ ബീവി, തങ്കമണി. എം, മൊയ്തീൻ കോയ കെ.കെ , കസ്തൂരി ബായി , ബി ശാന്തമ്മ, പ്രകാശൻ പി.എൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ജയചന്ദ്രൻ നന്ദി പറഞ്ഞു.