കരകൗശല ഉത്പന്ന വിപണന മേള

Friday 30 January 2026 12:47 AM IST
കരകൗശല ഉത്പന്ന വിപണന മേള

കോഴിക്കോട്: പ്രധാനമന്ത്രി വിശ്വകർമ്മ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ എം.എസ്.എം.ഇ ഡെവലപ്‌മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ കരകൗശല വിദഗ്ദ്ധരുടെ ഉത്പന്നങ്ങളുടെ പ്രദർശനവിപണന മേള ബീച്ച് റോഡിലുള്ള ആസ്പിൻ കോർട്ടിയാർഡിൽ ഇന്ന് മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കും. പി.എം വിശ്വകർമ്മ പദ്ധതി ഗുണഭോക്താക്കളുടെ ഉത്പന്നങ്ങൾക്ക് വിപണന സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മേള ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്യും. 60 സ്റ്റാളുകളിലായി കരകൗശല വിദഗ്ദരുടെ മികച്ച ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുകയും നേരിട്ട് വാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം. വാർത്താസമ്മേളനത്തിൽ യു സി ലിജിത മോൾ, അരുണ മാർക്കോസ്, അരുണിമ മാർക്കോസ് എന്നിവർ പങ്കെടുത്തു.