ഉദ്ഘാടനം ചെയ്തു
Friday 30 January 2026 1:15 AM IST
ചിറ്റൂർ: നല്ലേപ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിന്റേയും ഇഫ്കോയുടേയും സംയുക്താഭിമുഖ്യത്തിൽ നല്ലേപ്പിള്ളി ചുണങ്ങി ഭഗവതി ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് വി.ബിനു ഉദ്ഘാടനം ചെയ്തു. സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി.ജയപാലൻ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.കെ.സംഗീത റിപ്പോർട്ട് അവതരിപ്പിച്ചു. ഇഫ്കോ മാർക്കറ്റിംഗ് മാനേജർ എ.മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സി.പി.ബിപിൻ, വാർഡ് മെമ്പർ ആർ.മുരളീധരൻ, സി.അഖിൽ(ഇഫ്കോ) എന്നിവർ സംസാരിച്ചു. എസ്.മുത്തലിഫ് സ്വാഗതവും സി.എ.ശ്രീജിത്ത് കുമാർ നന്ദിയും പറഞ്ഞു.