മലമ്പുഴ മണ്ഡലത്തിന് ബഡ്ജറ്റിൽ 12 കോടി

Friday 30 January 2026 1:16 AM IST

കഞ്ചിക്കോട്: സംസ്ഥാന ബഡ്ജറ്റിൽ മലമ്പുഴ നിയോജക മണ്ഡലത്തിന് 12 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചു. പുതുശ്ശേരി പഞ്ചായത്ത് കിഴക്കേ അട്ടപ്പള്ളം-ആനയപ്പൻ ചള്ള റോഡിന്റെ നിർമ്മാണത്തിന് 2.5 രൂപ വകയിരുത്തി. ഇതേ പഞ്ചായത്തിലെ തന്നെ വട്ടപ്പാറ-ആറ്റുപതി റോഡ് രണ്ടാംഘട്ടം നിർമ്മാണത്തിന് ഒന്നരക്കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. എലപ്പുള്ളി പഞ്ചായത്തിലെ ചുട്ടിപ്പാറ-ചെറോടുവെളി റോഡ് നിർമ്മാണത്തിന് ഒന്നരക്കോടി രൂപ അനുവദിച്ചു. പുതുപ്പരിയാരം പഞ്ചായത്തിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്-ഉമ്മിണി റോഡ് നിർമ്മാണത്തിന് ഒരു കോടിയും ഞാറക്കോട് റോഡിന് ഒരു കോടിയും അനുവദിച്ചു. മുണ്ടൂർ പഞ്ചായത്ത് കയറംപാടം-കോർമ റോഡിന് ഒന്നരക്കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൊടുമ്പ് പഞ്ചായത്തിലെ അയ്യപ്പൻകാവ് കനാൽ പാലം നിർമ്മാണത്തിനും അപ്രോച്ച് റോഡിനും കൂടി ഒന്നരക്കോടിയും മരുതറോഡ് പഞ്ചായത്തിലെ കല്ലേപ്പിള്ളി കനാൽ പാലം പുതുക്കി നിർമ്മിക്കുന്നതിനും അപ്രോച്ച് റോഡിനും കൂടി ഒന്നരക്കോടി രൂപയും ബഡ്ജറ്റിൽ അനുവദിച്ചതായി മലമ്പുഴ എം.എൽ.എ എ.പ്രഭാകരൻ അറിയിച്ചു.