'ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ സ്വതന്ത്ര പ്രൊഫഷണലുകൾ'
Friday 30 January 2026 1:23 AM IST
കൊച്ചി: ഒക്യുപ്പേഷണൽ തെറാപ്പി രംഗത്ത് മാറ്റത്തിന് വഴിയൊരുക്കുന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഓൾ ഇന്ത്യ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ (എ.ഐ.ഒ.ടി.എ). ചികിത്സാ പദ്ധതികൾ സ്വതന്ത്രമായി തീരുമാനിക്കാനും നടപ്പിലാക്കാനും തെറാപ്പിസ്റ്റുകൾക്ക് ഇപ്പോൾ നിയമപരമായ അധികാരമുണ്ടെന്ന് അസോസിയേഷൻ അറിയിച്ചു. ഇത് ഓട്ടിസം പോലുള്ള രോഗാവസ്ഥകൾക്കുള്ള ചികിത്സാ രീതികളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും, രോഗികൾക്ക് തെറാപ്പി സെന്ററുകളുടെയും ഏർലി ഇന്റർവെൻഷൻ സെന്ററുകളുടെയും സേവനം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുമെന്നും പ്രസിഡന്റ് ഡോ. പങ്കജ് ബാജ്പേയി പറഞ്ഞു.
കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറി ഡോ. ജോസഫ് സണ്ണി കുന്നശേരി, പ്രസിഡന്റ് ഡോ. മേരി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.