ഓഫീസർ നിയമനം

Friday 30 January 2026 12:40 AM IST

പത്തനംതിട്ട: സാമൂഹിക നീതി വകുപ്പിന്റെ ഫീൽഡ് റെസ്‌പോൺസ് ഓഫീസർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. സോഷ്യോളജി / സോഷ്യൽ വർക്ക് / സോഷ്യൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും സാമൂഹ്യ സേവന മേഖലകളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം. 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 2ന് രാവിലെ 10.30ന് ജില്ലാ സാമൂഹിക നീതി ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 0468 2325168.