റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Friday 30 January 2026 12:46 AM IST
പത്തനംതിട്ട: ജില്ലാ ബാർ അസോസിയേഷൻ, ജില്ലാ കോടതി ഉൾപ്പടെ വിവിധ കോടതികളുടെയും ക്ലാർക്ക് അസോസിയേഷൻ, കോർട്ട് സ്റ്റാഫ് അസോസിയേഷൻ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ജില്ലാ ജഡ്ജി എൻ.ഹരികുമാർ പതാക ഉയർത്തി. ജില്ലാ ബാർ അസോ. പ്രസിഡന്റ് അഡ്വ. കെ.ജയവർമ്മ സന്ദേശം നൽകി. തുമ്പമൺ സെന്റ് ജോൺസ് സ്‌കൂൾ ബാൻഡ് സെറ്റ്, പത്തനംതിട്ട മാർത്തോമ്മ എസ്.എസ്.എസ് എൻ.സി.സി കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു. അഡ്വ. ഡെന്നി ജോർജ്, അഡ്വ. ഷൈനി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.