പുരസ്‌കാര സമർപ്പണം
Friday 30 January 2026 12:47 AM IST
അടൂർ: സംസ്‌കൃത പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും ഗ്രന്ഥകാരനും അദ്ധ്യാത്മിക പ്രഭാഷകനും ദേവീഭാഗവത വിവർത്തകനുമായിരുന്ന പറക്കോട് എൻ.വി.നമ്പ്യാതിരിയുടെ അനുസ്മരണാർത്ഥം നൽകുന്ന നാലാമത് എൻ.വി.നമ്പ്യാതിരി പുരസ്‌കാരം വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാടിന് നൽകും. 30ന് വൈകിട്ട് 7ന് പറക്കോട് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നടക്കുന്ന 71-ാമത് ഹിന്ദു മഹാസമ്മേളന വേദിയിൽ ക്ഷേത്ര ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ഐ.ടി വിദഗ്ദ്ധനും ഗ്രന്ഥകാരനുമായ പ്രൊഫ. അച്യുത് ശങ്കർ.എസ്.നായർ പുരസ്കാര സമർപ്പണം നിർവഹിക്കും.