പ്രതിഷ്ഠാദിന മഹോത്സവം

Friday 30 January 2026 12:50 AM IST

പത്തനംതിട്ട: ശ്രീ ഊരമ്മൻ കോവിൽ ദേവസ്വം നവഗ്രഹ ഭൈരവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 2, 3 തീയതികളിൽ നടക്കും. 2ന് പുലർച്ചെ 5ന് പ്രഭാതഭേരി, 5.10ന് പള്ളിയുണർത്തൽ, 5.15ന് നിർമ്മാല്യ ദർശനം, 10ന് ആയില്യം പൂജ, നൂറുംപാലും, 11.30ന് സംഗീതാർച്ചന, 12.30ന് പ്രസാദംഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന. 3ന് രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6ന് ലളിതാ സഹസ്രനാമജപം, 7.30ന് ഉഷഃപൂജ, 12ന് ഉച്ചപൂജ, ചികിത്സാസഹായനിധി വിതരണം. 2.30ന് സമൂഹസദ്യ. വൈകിട്ട് 6.30ന് ദീപാരാധന, 7.45ന് നടയടയ്ക്കൽ.