ആനക്കൂട് മേരാ ഗാവ് പോർട്ടലിൽ

Friday 30 January 2026 12:53 AM IST

കോന്നി: കോന്നി ആനക്കൂടിന്റെ വിവരങ്ങൾ മേരി ഗാവ് മേരി ധരോഹർ പോർട്ടലിൽ നൽകാൻ തീരുമാനം. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയും സാംസ്കാരിക മന്ത്രാലയും സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടത്തിയ പ്രത്യേകത ഗ്രാമസഭാ യോഗത്തിലാണ് തീരുമാനം. പ്രത്യേക യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശോഭ മുരളി അദ്ധ്യക്ഷയായി. മോഹനൻ കാലായിൽ, അനിത ബിജു, സംഗീത രവി, കെ.പി.ശിവദാസ്,​ തോമസ് വർഗീസ്,​ പ്രവീൺ പ്ലാവിളയിൽ തുടങ്ങിയവർ സംസാരിച്ചു.