മസാല ബോണ്ട്: ഇ.ഡി നോട്ടീസിൽ നടപടി തുടരാം
Friday 30 January 2026 12:08 AM IST
കൊച്ചി: മസാല ബോണ്ടിൽ ഫെമ നിയമലംഘനമാരോപിച്ച് കിഫ്ബിക്കെതിരെ ഇ.ഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി അയച്ച കാരണം കാണിക്കൽ നോട്ടീസിലെ നടപടികൾ തുടരാം. നോട്ടീസിലെ തുടർനടപടി സിംഗിൾബെഞ്ച് തടഞ്ഞത് സ്റ്റേ ചെയ്തുകൊണ്ടുള്ള ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഒരുമാസം കൂടി നീട്ടി. സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ഇ.ഡി നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നടപടി. അപ്പീലിൽ വിശദമായി വാദം കേൾക്കും. മസാല ബോണ്ടിലൂടെ കിഫ്ബി വിദേശത്തുനിന്ന് സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചതിൽ നിയമലംഘനമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.