ന്യൂനപക്ഷ ക്ഷേമത്തിന് 94.69 കോടിയുടെ പദ്ധതി

Friday 30 January 2026 12:15 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ. മുൻ വർഷത്തെ അപേക്ഷിച്ച് 15.99 ശതമാനത്തിന്റെ വർദ്ധനവോടെ 94.69 കോടി വകയിരുത്തി. 'ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വിദേശ സ്‌കോളർഷിപ്പ്' പദ്ധതിയും പ്രഖ്യാപിച്ചു. പ്രശസ്തമായ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർക്ക് സാമ്പത്തിക സഹായം ലഭിക്കും. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനായി 4 കോടി നീക്കി വച്ചു.സംസ്ഥാനത്തെ ന്യൂനപക്ഷ ഗവേഷക വിദ്യാർത്ഥികൾക്കായി ആരംഭിച്ച 'ചീഫ് മിനിസ്റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ്' പദ്ധതി തുടരുന്നതിന് 11 കോടി വകയിരുത്തി.

മറ്റ് പദ്ധതികൾ  സമർത്ഥരായ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കും സിവിൽ സർവീസ് വിദ്യാർത്ഥികൾക്കും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് 8 കോടി  കോഴിക്കോട് സർവകലാശാലയുടെ കീഴിൽ ന്യൂനപക്ഷ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് 27 ലക്ഷം രൂപ.  ന്യൂനപക്ഷ സമുദായങ്ങളിലെ വിവാഹമോചിത, വിധവ , ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായുള്ള ഇമ്പിച്ചി ബാവ ഭവന പദ്ധതിക്ക് 5 കോടിയും ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾക്കുള്ള സ്വയം തൊഴിൽ പദ്ധതിക്ക് 5 കോടിയും .  സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന് ഓഹരി മൂലധനമായി 12 കോടി .  ഒന്ന് മുതൽ എട്ടാം തരം വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പ്രിമെട്രിക് സ്‌കോളർഷിപ്പിന് 22 കോടി.