റോഡപകടം: ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ

Friday 30 January 2026 12:16 AM IST

തിരുവനന്തപുരം: റോഡപകടങ്ങളിൽ പെട്ട് ചികിത്സതേടുന്നവർക്ക് ആദ്യത്തെ 5 ദിവസം സൗജന്യ ചികിത്സ നൽകുന്ന ലൈഫ് സേവർ പദ്ധതി ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യമുണ്ടാകും. ഇതിനായി 15 കോടി നീക്കിവച്ചു. സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 48,000 റോഡപകടങ്ങളുണ്ടാവുന്നെന്നാണ് കണക്ക്.

അപകടങ്ങളിൽപ്പെടുന്നവർക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നത് കണക്കിലെടുത്താണ് പുതിയ പദ്ധതി. മോട്ടോർ വാഹന വകുപ്പിന്റെ ‘റോഡ് ഗതാഗത സുരക്ഷാ പ്രവർത്തനങ്ങൾ’ എന്ന പദ്ധതിയ്ക്കായി 18.62 കോടി നീക്കിവച്ചു.