ഈ വർഷത്തെ ആ​ദ്യ​ ​ഹ​ജ്ജ് ​വി​മാ​നം​ ​ഏ​പ്രി​ൽ​ 30​ന്,​ മേയ് 19 വരെ സ‌ർവീസുകൾ

Thursday 29 January 2026 11:50 PM IST

കൊ​ണ്ടോ​ട്ടി​ ​:​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ഹ​ജ്ജ് ​തീ​ർ​ത്ഥാ​ട​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കൊ​ച്ചി,​ ​ക​ണ്ണൂ​ർ​ ​എം​ബാ​ർ​ക്കേ​ഷ​ൻ​ ​പോ​യി​ന്റു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​വി​മാ​ന​ ​സ​മ​യ​ക്ര​മം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​കൊ​ച്ചി​യി​ൽ​ ​നി​ന്നു​ള്ള​ ​ആ​ദ്യ​ ​വി​മാ​നം​ ​ഏ​പ്രി​ൽ​ 30​ന് ​പു​ല​ർ​ച്ചെ​ 2​:30​ന് ​പു​റ​പ്പെ​ടും.​ ​മെ​യ് 19​ ​വ​രെ​യാ​ണ് ​സ​ർ​വ്വീ​ ​സു​ക​ൾ.​ ​ക​ണ്ണൂ​രി​ൽ​ ​നി​ന്ന് ​മെ​യ് ​അ​ഞ്ചി​ന് ​രാ​ത്രി​ 11​:30​നാ​ണ് ​ആ​ദ്യ​ ​വി​മാ​നം.​ 348​ ​പേ​ർ​ക്ക് ​യാ​ത്ര​ ​ചെ​യ്യാ​വു​ന്ന​ 13​ ​വി​മാ​ന​ങ്ങ​ളാ​ണ് ​ക​ണ്ണൂ​രി​ൽ​ ​നി​ന്നു​ള്ള​ത്.​ ​മെ​യ് 14​ന് ​ഇ​വി​ടു​ത്തെ​ ​സ​ർ​വ്വീ​സു​ക​ൾ​ ​സ​മാ​പി​ക്കും.​ ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​ഫ്‌​ളൈ​ ​നാ​സും​ ​ക​ണ്ണൂ​രി​ൽ​ ​നി​ന്ന് ​ഫ്‌​ളൈ​ ​അ​ദീ​ലും​ ​കാ​ലി​ക്ക​റ്റി​ൽ​ ​നി​ന്ന് ​ആ​കാ​ശ​ ​എ​യ​റു​മാ​ണ് ​സ​ർ​വ്വീ​സ് ​ന​ട​ത്തു​ക.​ ​കാ​ലി​ക്ക​റ്റി​ലെ​ ​സ​മ​യ​ക്ര​മം​ ​ഉ​ട​ൻ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​കു​റ​ഞ്ഞ​ ​ദി​വ​സ​ത്തെ​ ​ഹ​ജ്ജ് ​യാ​ത്ര​യ്ക്കാ​യി​ ​ഇ​ത്ത​വ​ണ​ ​ഒ​രു​ക്കി​യി​ട്ടു​ള്ള​ ​'​ഷോ​ർ​ട്ട് ​ഹ​ജ്ജ് ​'​ ​വി​മാ​ന​ങ്ങ​ൾ​ ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​മേ​യ് 17,​ 18,​ 19​ ​തി​യ്യ​തി​ക​ളി​ലാ​ണ് ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലെ​ ​മൂ​ന്ന് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ജി​ദ്ദ​യി​ലേ​ക്കാ​ണ് ​വി​മാ​ന​ങ്ങ​ൾ.​ ​ഹ​ജ്ജ് ​ക​ർ​മ്മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​മ​ദീ​ന​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്നാ​യി​രി​ക്കും​ ​മ​ട​ക്ക​യാ​ത്ര.