ടി.വി.എസ് ക്രെഡിറ്റ് അറ്റാദായം ഉയർന്നു
Friday 30 January 2026 12:55 AM IST
കൊച്ചി: രാജ്യത്തെ മുൻനിര എൻ.ബി.എഫ്.സിയായ ടി.വി.എസ് ക്രെഡിറ്റ് സർവീസസ് നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒൻപതു മാസങ്ങളിലെ വായ്പാ വിതരണത്തിൽ 21 ശതമാനം വർദ്ധന നേടി. ആദ്യ ഒൻപതു മാസങ്ങളിൽ ആകെ വരുമാനം എട്ടു ശതമാനം ഉയർന്ന് 5351 കോടി രൂപയായി. അറ്റാദായം 22 ശതമാനം വർദ്ധനയോടെടെ 658 കോടി രൂപയിലെത്തി. കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ ഡിസംബറിലെ കണക്കനുസരിച്ച് 29,678 കോടി രൂപയാണ്.