പ്രതിപക്ഷ നേതാവ് ഇന്ന് കൊട്ടാരക്കരയിൽ
കൊട്ടാരക്കര: കോൺഗ്രസിൽ ചേർന്ന പി. ഐഷാപോറ്റിക്ക് ഇന്ന് കോൺഗ്രസ് കൊട്ടാരക്കര- എഴുകോൺ ബ്ളോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4ന് പുലമൺ രവിനഗറിൽ നിന്ന് ജാഥയായി സ്വീകരിക്കും. തുടർന്ന് ഹൈസ്കൂൾ ജംഗ്ഷനിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, എം.വിൻസന്റ്, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ, കെ.പി.സി.സി അംഗം സവിൻ സത്യൻ, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ഒ.രാജൻ, ജയപ്രകാശ് നാരായണൻ, ഇഞ്ചക്കാട് നന്ദകുമാർ, ബേബി പടിഞ്ഞാറ്റിൻകര, പാത്തല രാഘവൻ, ശിവശങ്കര പിള്ള, ആർ.മധു, വേണു അവണൂർ എന്നിവർ പങ്കെടുത്തു.