ഗുരുശ്രേഷ്ഠ പുരസ്കാരം ജ്യോതിനാഥൻ കോവൂരിന്
Friday 30 January 2026 12:08 AM IST
കൊല്ലം: അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് കരുനാഗപ്പള്ളി യു.പി.ജി.എസ് സംസ്കൃത അദ്ധ്യാപകൻ എ.ജ്യോതിനാഥൻ അർഹനായി. കൊല്ലം ജില്ലാ സംസ്കൃത കൗൺസിൽ സെക്രട്ടറി, ശ്രീനാരായണ എംപ്ലോയീസ് ഫോറം കുന്നത്തൂർ താലൂക്ക് ട്രഷറർ, ലയൺസ് ക്ലബ് ഇന്റർനാഷണൽ ഹിൽ ടോപ് ശാസ്താംകോട്ട സെക്രട്ടറി, സോൺ സ്കൂൾ സൊസൈറ്റി സെക്രട്ടറി, സ്കൂൾ സ്പോർട്സ് കൺവീനർ, ടീം മാനേജർ, സ്കൂൾ പി.ടി.എ എസ്.എം.സി എക്സിക്യൂട്ടീവ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2003ലെ ഇന്റർനാഷണൽ ലിറ്റററി ക്ലബ് ഹൈദരാബാദിൽ നിന്ന് ബെസ്റ്റ് ടീച്ചർ അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ:എൽ. രഞ്ജിഷ, മകൾ: ലക്ഷ്മി നാഥ്, മകൻ: ആദിത്യൻ