ബിഷപ് ജെറോമി​ൽ മെഡിക്കൽ ക്യാമ്പ്

Friday 30 January 2026 12:08 AM IST

കൊല്ലം: കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബിഷപ് ബെൻസിഗർ ഹോസ്പിറ്റലുമായി ചേർന്ന് ഇന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 2ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 വരെയാണ് ക്യാമ്പ്. ഡോ.പോൾ കണ്ണിട്ടയിൽ, ഡോ.അതുൽ എന്നിവരടക്കം വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കും. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. ഉദ്ഘാടന ചടങ്ങിൽ കോളേജ് മാനേജർ ഫാ.ബഞ്ചമിൻ പള്ളിയാടിയിൽ, പ്രിൻസിപ്പൽ ഡോ.എ.ആർ.അനിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ.ലൈജു തങ്കച്ചൻ, പ്രൊഫ.ടി.എസ്. ഗ്രീഷ്മ എന്നിവർ സംസാരിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ​: 9446010677, 9746788340, 7736981843. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.എ.ആർ.അനിൽ, പ്രൊഫ.ലൈജു തങ്കച്ചൻ, പ്രൊഫ.ടി.എസ്.ഗ്രീഷ്മ, പ്രൊഫ.എസ്.റോയ് എന്നിവർ പങ്കെടുത്തു.