ജില്ലാതല കേരളോത്സവം നാളെ മുതൽ

Friday 30 January 2026 12:09 AM IST

കൊല്ലം: യുവജനക്ഷേമബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നാളെ മുതൽ ഫെബ്രുവരി രണ്ടുവരെ വിവിധ വേദികളിൽ നടക്കും. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ നാളെ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ. ലതാദേവി നിർവഹിക്കും. വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺ ബാബു അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാൾ, ക്യൂ എ സി ഗ്രൗണ്ട്, ആശ്രാമം മൈതാനം, കല്ലുവാതുക്കൽ കബഡി ഇൻസ്റ്റിറ്റ്യൂട്ട്, ടോറസ് സ്‌പോർട്‌സ് അക്കാഡമി, എസ്.എൻ പബ്ലിക് സ്‌കൂൾ വടക്കേവിള, സർക്കാർ ബോയ്‌സ് എച്ച്എസ്എസ് കൊല്ലം, കടപ്പാക്കട സ്‌പോർട്‌സ് ക്ലബ്, സ്‌പോർട്‌സ് കൗൺസിൽ തുടങ്ങിയവയാണ് വേദികൾ.