ഗുരുകുലം സ്റ്റഡിസർക്കിൾ മദ്ധ്യമേഖലാ കുടുംബസംഗമം പെരുമ്പാവൂരിൽ

Friday 30 January 2026 1:16 AM IST

വർക്കല: ഗുരുകുലം സ്റ്റഡി സർക്കിളിന്റെ കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്‌,കോഴിക്കോട് ജില്ലകളുടെ നേതൃത്വത്തിലുള്ള മദ്ധ്യമേഖലാകുടുംബസംഗമം വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി മന്ത്ര ചൈതന്യ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 1ന് ഉച്ചയ്ക്ക് 2.30ന് പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിലുള്ള എസ്.എൻ ഹാളിലാണ് സംഗമം. കേന്ദ്ര ഡിഫൻസ് മന്ത്രാലയം ഡയറക്ടർ ഡോ.എം.വി.നടേശന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ തോട്ടുവ മംഗളഭാരതി അദ്ധ്യക്ഷ മാതാ ജ്യോതിർമയി ഭാരതി, സ്വാമിനി ജ്യോതിർമയി ഭാരതി ട്രസ്റ്റ്‌ സെക്രട്ടറി മാതാ ത്യാഗീശ്വരി ഭാരതി,എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ,ഖുർആൻ അകമ്പൊരുൾ വ്യാഖ്യാതവ് സി.എച്ച്.മുസ്തഫ മൗലവി,റിട്ട.എസ്.പി അഡ്വ.കെ.എം.ജിജിമോൻ,ഗുരുകുലം ട്രസ്റ്റ്‌ മുൻ സെക്രട്ടറി പ്രൊഫ.ആർ.അനിലൻ.ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് ഓർഗനൈസർ എം.എസ്.സുരേഷ്,എറണാകുളം ജില്ലാ കാര്യദർശി സി.എസ്.പ്രതീഷ്,കോട്ടയം ജില്ലാ കാര്യദർശി സുജൻ മേലുകാവ്,ഇടുക്കി ജില്ലാ കാര്യദർശി അഡ്വ.വി.എഫ്.അരുണകുമാരി,തൃശൂർ ജില്ലാ കാര്യദർശി വിദ്യാധരൻ മാസ്റ്റർ,പാലക്കാട്‌ ജില്ലാ കാര്യദർശി സന്തോഷ്‌ മലമ്പുഴ,കോഴിക്കോട് ജില്ലാ കാര്യദർശി ഇ.എം.ഷാൻ എന്നിവർ സംസാരിക്കും. കോട്ടയം പാക്കിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരു ഹോംസ്റ്റഡി സെന്റർ, നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ സംയുക്തമായി നടത്തിവരുന്ന ജ്ഞനോത്സവം എഴുത്തു പരീക്ഷയുടെ സ്മരണിക ആത്മാനന്ദം യോഗത്തിൽ പ്രകാശനം ചെയ്യും. ആത്മാനന്ദം സ്മരണിക ചീഫ് എഡിറ്ററും ശിവഗിരി മഠം ഉപദേശക സമിതി അംഗവുമായ കുറിച്ചി സദൻ സ്മരണികയുടെ പതിപ്പ് സ്വാമി മന്ത്ര ചൈതന്യക്ക് നൽകി പ്രകാശനം നിർവഹിക്കും. മാനേജിംഗ് എഡിറ്റർ പി.ജി.മോഹൻകുമാർ,എഡിറ്റർ ബി.മുരളീധരൻ എന്നിവർ പങ്കെടുക്കും.