കാരുണ്യ പദ്ധതിയിൽ അംഗമല്ലാത്തവർക്ക് ആരോഗ്യ ഇൻഷ്വറൻസ്
Friday 30 January 2026 1:17 AM IST
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗമല്ലാത്തവർക്ക് പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് ബഡ്ജറ്റ്. താരതമ്യേന ചെറിയ തുക അടച്ച് ചേരാൻ കഴിയുന്ന ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 50 കോടി രൂപ വകയിരുത്തി. കാരുണ്യ പദ്ധതിയിലൂടെ സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങൾക്കാണ് സൗജന്യ ചികിത്സ ലഭിക്കുന്നത്. അസംഘടിത തൊഴിൽമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപകട/ലൈഫ് ഇൻഷ്വറൻസ് ഉറപ്പുവരുത്തുന്നതിന് സംസ്ഥാന ഇൻഷ്വറൻസ് വകുപ്പുമായി ചേർന്ന് ഗ്രൂപ്പ് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തും.